FLASH NEWS

'വെട്ടി മാറ്റിയപ്പോൾ' ആദ്യം കരച്ചിൽ , പിന്നെ ചിരി ; വൈറലായി പത്തു വയസുകാരന്റെ വീഡിയോ

May 11,2023 05:43 PM IST

ആദ്യ കാഴ്ച്ചയിൽ ആരും ചോദിക്കും ; ഇവൻ ആൺകുട്ടി തന്നെയാണോ ? പത്തു വർഷമായി വെട്ടാത്ത തലമുടി   കൊച്ചുബാലന്റെ തലയിൽ നിന്ന് വെട്ടുന്നതും ആ മുഖത്ത് വിരിയുന്ന സങ്കടവും സന്തോഷവുമെല്ലാം മാറിമറിയുന്നതുമായ വിഡിയോയാണിപ്പോൾ സോഷ്യൽ ലോകത്തു വൈറൽ.

പത്തുവയസിനിടെ ഒരിക്കൽ പോലും കത്രിക തൊടാത്ത ആ മുടി വെട്ടിക്കളയുമ്പോൾ  കാഴ്ച്ചക്കാർക്കൊപ്പം അവനും സങ്കടം.പക്ഷേ, തന്റെ പുതിയ ഹെയർ സ്റ്റൈലിൽ തനിക്കു വരുന്ന മാറ്റം അവനെ വിസ്മയിപ്പിച്ചു, സന്തോഷവാനാക്കി. ചിരി തൂകി നിൽക്കുന്ന പത്തു വയസുകാരന്റെ മുഖം കാഴ്ചക്കാരിലും ആഹ്‌ളാദം നിറച്ചു.

 

 

ഈ വിഡിയോ  ദിവസങ്ങൾകൊണ്ട് തന്നെ 1.9 മില്യൺ പേർ കണ്ടു കഴിഞ്ഞു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വ്യത്യസ്ത കമന്റുകൾ നിറയുമ്പോഴും തന്റെ തലയിൽ തലോടി പയ്യൻ ചോദിക്കുന്നുണ്ടാവും ; 'ഇതാണോ തലവിധി !?

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.